തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് പിഴ ചുമത്തുന്നതിൽ മുന്നിലാണെങ്കിലും പിഴത്തുക പിരിച്ചെടുക്കുന്നതിൽ മോട്ടോർ വാഹനവകുപ്പിന് മെല്ലെപ്പോക്ക്. 2023 നവംബർ ഒന്നു മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം നാനൂറ് കോടിയിലധികം രൂപ ഇനിയും സർക്കാർ ഖജനാവിൽ എത്തിയില്ല.
മോട്ടോർ വാഹനവകുപ്പിന്‍റെ പ്രധാന വരുമാനം വാഹന സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസും പിഴ വരവുമാണ്. എ.ഐ കാമറ വഴിയും അല്ലാതെയും പിഴ ചുമത്തുമെങ്കിലും വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഓഫിസുകളിൽ സേവനത്തിനെത്തുമ്പോഴാണ് പിഴയടപ്പിക്കുന്നത്. ഫലത്തിൽ പിഴത്തുക കടലാസിൽ മാത്രമാകും.
വാഹനങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് 10ാം സ്ഥാനത്താണെങ്കിലും ഗതാഗതക്കുറ്റങ്ങൾക്ക് പിഴയിടുന്നതിൽ കേരളം രണ്ടാമതാണെന്നാണ് കണക്കുകൾ. കേരളത്തില ഇ-ചലാൻ സംവിധാനം നടപ്പാക്കിത്തുടങ്ങിയത് 2020 മുതലാണ്. എ.ഐ കാമറകൾ കൂടി പ്രവർത്തിച്ച് തുടങ്ങിയതോടെ ഡിജിറ്റലായുള്ള പിഴചുമത്തൽ വേഗത്തിലായി. എ.ഐ കാമറകൾ ചലാൻ സൃഷ്ടിക്കുമെങ്കിലും ഇവ വാഹന ഉടമക്ക് തപാൽ വഴി നോട്ടീസ് ആക്കി അയക്കാനുള്ള സംവിധാനം നിശ്ചലമാണ്. ലക്ഷക്കണക്കിന് നോട്ടീസുകൾ കെട്ടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.