പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിെൻറ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് സ്വദേശിയാണ് പിടിയിലായത്. പോപുലർ ഫ്രണ്ടിെൻറ പ്രാദേശിക ഭാരവാഹിയായ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നും വിശദാംശം പിന്നീടറിയിക്കുമെന്നും എസ്.പി ആർ. വിശ്വനാഥ് പറഞ്ഞു. പാലക്കാട്, നെന്മാറ സ്വദേശികളായ രണ്ട് യുവാക്കൾ കൂടി കസ്റ്റഡിയിലുള്ളതായാണ് വിവരം. കൂടുതൽ പേർ നിരീക്ഷണത്തിലുള്ളതായും കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം പൊലീസ് സമർപ്പിച്ച എഫ്.ഐ.ആർ റിപ്പോർട്ടിൽ സഞ്ജിത്തിെൻറ മരണം രാഷ്ട്രീയ കൊലപാതകമെന്ന് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച പാലക്കാട്-തൃശൂർ ദേശീയപാതയിൽ കണ്ണനൂരിൽനിന്ന് ചാക്കിൽപ്പൊതിഞ്ഞ നിലയിൽ നാല് വാളുകൾ കണ്ടെടുത്തിരുന്നു. ഫോറൻസിക് പരിശോധന ഫലം വരാൻ വൈകുന്നതിനാൽ ഇവ സഞ്ജിത്തിനെ കൊല്ലാൻ ഉപയോഗിച്ചതാണോയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. കൊലയാളികൾ സഞ്ചരിച്ച കാറിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പൊലീസ് പുറത്തുവിട്ടിരുന്നു.
കാറിെൻറ നമ്പർ പൊലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും ചിത്രം മാത്രമാണ് പുറത്തുവിട്ടത്. കൊലക്ക് പിന്നാലെ ദേശീയപാതയുടെ ഇരുദിശകളിലൂടെ രണ്ട് കാറുകൾ ഓടിച്ച് പോയെന്നാണ് ദൃക്സാക്ഷി മൊഴി. കൊലയാളികൾ സഞ്ചരിച്ചിരുന്നത് പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള കാറിലെന്നാണ് നിഗമനം. അമ്പതിലധികം സി.സി.ടി.വി പരിശോധിച്ച് കൊല നടന്ന സമയവും യാത്രാദൂരവും കണക്കിലെടുത്താണ് രൂപരേഖ തയാറാക്കിയത്. കാറിെൻറ ചില്ലുകളിൽ കൂളിങ് പേപ്പർ ഒട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.