മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് പോകുന്നവർക്കായുള്ള ഹജ്ജ് ക്യാമ്പിന്റെ ഒരുക്കം തകൃതിയായി പുരോഗമിക്കുന്നു.
ക്യാമ്പിന്റെ അവസാനഘട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ ഹജ്ജ് ഹൗസില്‍ യോഗം ചേർന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. എയര്‍പോര്‍ട്ട് അതോറിറ്റി, എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്സ്, പി.ആര്.ഡി, റെയില്‍വേ, കെ.എസ്.ആര്.ടി.സി, ആര്.ടി.ഒ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, പി.ഡബ്ല്യു.ഡി റോഡ്സ്, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും കണ്ണൂര്‍, എറണാകുളം ജില്ല ഭരണകൂടങ്ങളുടെ പ്രതിനിധികളും ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചു.
സംസ്ഥാന ഹജ്ജ് ക്യാമ്പിന് മേയ് 20ന് രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30നാണ് ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങ്. 21ന് പുലര്‍ച്ച 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍നിന്ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.