അഴിമതിക്കെതിരായ നിലപാട്  സര്‍ക്കാര്‍ കൂടുതൽ ശക്തമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കെതിരായ നിലപാട്​ കൂടുതൽ ശക്​തമാക്കി സർക്കാർ മു​േമ്പാട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെ സർക്കാർ എടുത്ത നടപടികൾ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. സർക്കാറിനെ പല പ്രശ്നങ്ങളിലും വിമർശിക്കുന്ന മാധ്യമങ്ങൾ , അഴിമതിയുടെ ഒരു പ്രശ്നവും ഇതുവരെ ഉന്നയിച്ചിട്ടില്ല. അഴിമതിയോടുള്ള സർക്കാറി​​െൻറ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ മാധ്യമങ്ങൾ പൊതുവെ അംഗീകരിക്കുന്നതായും സംസ്​ഥാനത്തെ പത്ര-ദൃശ്യ മാധ്യമങ്ങളുടെയും വാർത്താ ഏജൻസികളുടെയും എഡിറ്റർമാരുമായി നടത്തിയ കൂടിക്കാഴ്​ചയിൽ മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഒരുവർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങൾ പൊതുവെ ക്രിയാത്​മകമായാണ് പ്രതികരിച്ചത്. വിമർശിച്ചവർതന്നെ, പല പ്രശ്നങ്ങളിലും സർക്കാറി​െൻറ ഉദ്ദേശ്യശുദ്ധി മാനിച്ച് പിന്തുണക്കുകയായിരുന്നു. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തി പത്രങ്ങൾ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളിലും ക്രിയായ്മകമായ സമീപനമാണ് കണ്ടത്. അത് സർക്കാറി​െൻറ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണയായിട്ടാണ് കാണുന്നത്.  ആരോഗ്യകരമായ വിമർശനങ്ങളെ സർക്കാർ അംഗീകരിക്കുന്നു. മാധ്യമങ്ങളുടെ നിർദേശങ്ങൾ എല്ലാ ഘട്ടത്തിലും സർക്കാർ കണക്കിലെടുക്കും.  എന്നാൽ, സമൂഹത്തിനാകെ പ്രയോജനം കിട്ടുന്ന ഒരു പദ്ധതിയും പരിപാടിയും വിമർശനങ്ങളുടെ പേരിൽ നിർത്തിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല.

കേരളത്തിലെ പ്രധാന നദികൾ ശുദ്ധീകരിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മാധ്യമപ്രവർത്തകരുടെ നിർദേശങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചിലപ്പോൾ അതിന് പ്രത്യേക ബോർഡ് രൂപവത്​കരിക്കേണ്ടി വരും. കേരളത്തിലെ ചെറുകിട-^ഇടത്തരം തുറമുഖങ്ങളുടെ വികസനം ലക്ഷ്യംവെച്ച് മാരിടൈം ബോർഡ് രൂപവത്​കരിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. വ്യവസായങ്ങൾക്കുള്ള അനുമതി വേഗം ലഭ്യമാക്കുന്നതിനുള്ള ഏകജാലകം ഫലപ്രദമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വ്യവസായ നയത്തിൽ അക്കാര്യവും പ്രഖ്യാപിക്കും. മാലിന്യസംസ്​കരണം വേണ്ടത്ര മുന്നോട്ടു പോയിട്ടില്ല എന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്്. അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകും.

കേരള ബാങ്ക് വരുമ്പോൾ ജില്ല ബാങ്കുകൾ ഇല്ലാതാകുന്നതിനൊപ്പം പ്രാഥമിക സഹകരണ ബാങ്കുകൾ കൂടുതൽ ശക്​തമാകും. അതോടെ നബാർഡിൽനിന്ന് ലഭിക്കുന്ന ഫണ്ട് സംസ്​ഥാന ബാങ്ക് വഴി നേരിട്ട് പ്രാഥമിക ബാങ്കുകളിലേക്ക് പോകും.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം എയ്ഡഡ് വിദ്യാലയങ്ങളെയും സർക്കാർ സഹായിക്കും.  അടിസ്​ഥാനസൗകര്യ വികസനത്തി​െൻറ കാര്യത്തിൽ, കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്താൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്.  ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ എന്നിവയുടെ കാര്യത്തിലുള്ള സർക്കാർ ഇടപെടലിൽ ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ മതിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സങ്കീർണമായ ദേശീയ സാഹചര്യത്തെ മതനിരപേക്ഷ ശക്​തികൾ ഒന്നിച്ചുനിന്ന്​ നേരിടുന്ന അത്യപൂർവം സംസ്​ഥാനം കേരളമാണെന്ന്​ യോഗത്തിൽ മാധ്യമം^മീഡിയവൺ ഗ്രൂപ്​​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ ചൂണ്ടിക്കാട്ടി. കശാപ്പ്​ നിരോധനത്തിനെതിരായ ശബ്​ദം അതി​​െൻറ അവസാന ഉദാഹരണമാണ്​. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കണം. മത ന്യൂനപക്ഷങ്ങളുടെയും മതേതര ശക്​തികളുടെയും പിന്തുണ ഉറപ്പാക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വികസനത്തി​​െൻറ പേരിൽ ഇരകളാകുന്നവർക്ക്​ അർഹമായ നഷ്​ടപരിഹാരം യഥാസമയം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. അതിനാലാണ്​ പുതിയ പദ്ധതികൾക്കെതിരെ പലപ്പോഴും എതിർപ്പുകൾ ഉയരുന്നത്​. വികസനത്തി​​െൻറ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ഇരകൾക്കുള്ള പുനരധിവാസവും നഷ്​ടപരിഹാരവും യഥാസമയം നൽകുന്ന കാര്യത്തിൽ സർക്കാറി​​െൻറ ശ്രദ്ധ ആവശ്യമാണ്​. ജനങ്ങളുടെ പരാതികളിൽ തീരുമാനമെടുക്കുന്നതിലെ അസാധാരണമായ കാലതാമസവും ഒഴിവാക്കണം. സി.ബി.എസ്​.ഇ 10ാം ക്ലാസ്​ ഫലം വൈകുന്നത് കണക്കിലെടുത്ത് സംസ്​ഥാനത്ത്​ ഹയർ സെക്കൻഡറി പ്രവേശനത്തിന്​ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാലാവധി കഴിഞ്ഞ സർക്കാർ സമിതികളെല്ലാം താമസിയാതെ പുനഃസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. തോമസ്​ ജേക്കബ്​ (മലയാള മനോരമ), എൻ.പി. ചെക്കുട്ടി (തേജസ്​), എ. സജീവൻ (സുപ്രഭാതം), മനോജ്​ കെ. ദാസ്​ (ടൈംസ്​ ഒാഫ്​ ഇന്ത്യ), ടി.സി. മാത്യു (ദീപിക), ഉണ്ണി ബാലകൃഷ്​ണൻ (മാതൃഭൂമി ന്യൂസ്​), ദീപു രവി (കേരള കൗമുദി), കെ. കുഞ്ഞിക്കണ്ണൻ(ജന്മഭൂമി), ഗിൽവെസ്​റ്റർ ആശാരി (ഡെക്കാൺ ക്രോണിക്കിൾ), നീതു സോണ(പി.​െഎ.ബി) തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

Tags:    
News Summary - first year - LDF Government- Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.