കൊച്ചി: പെരിയാറിൽ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി). ജൂലൈ എട്ടിനകം വിശദീകരണം നൽകണമെന്നാണ് ട്രൈബ്യൂണൽ ദക്ഷിണ മേഖല ബെഞ്ചിന്റെ നിർദേശം. സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മേയ് 21ന് അർധരാത്രി മുതലാണ് പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. ഇതുവഴി കൂടുമത്സ്യ കർഷകർക്കടക്കം 13.55 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ട്. സംഭവം ഏറെ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അരുൺകുമാർ ത്യാഗി, കെ. സത്യഗോപാൽ എന്നിവരടങ്ങുന്ന ട്രൈബ്യൂണൽ കേസെടുത്തത്. ആരോഗ്യ കുടുംബക്ഷേമം, ജലവിഭവം, പരിസ്ഥിതി എന്നീ വകുപ്പുകളെയും കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കൊച്ചി കോർപറേഷൻ, എറണാകുളം കലക്ടർ എന്നിവരെയും എതിർകക്ഷികളാക്കിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.