കഴക്കൂട്ടത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

കഴക്കൂട്ടം: കഴക്കൂട്ടത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോര (61) ആണ് മരിച്ചത്. ശക്തമായ തിരയിലും ചുഴിയിലും വള്ളം മറിഞ്ഞാണ് അപകടം.

മൽസ്യ ബന്ധനത്തിന് പുറപ്പെട്ട വള്ളത്തിൽ ഏഴുപേരാണ്​ ഉണ്ടായിരുന്നത്​. കൂടെയുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന്​ തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം.

മൃതദേഹം മെഡി.കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.