തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി

തൊടുപുഴ: വെള്ളിയാമറ്റത്ത് പശുക്കൾ നഷ്ടപ്പെട്ട കുട്ടിക്കർഷകൻ മാത്യുവിനും ജോജനും സർക്കാർ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി. ക്ഷീര വികസന വകുപ്പ് മന്ത്രി മജെ. ചിഞ്ചുറാണി കുട്ടികളുടെ വീട്ടിലെത്തിയാണ് പശുക്കളെ നൽകിയത്. ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നൽകിയിട്ടുണ്ട്.

മി​ക​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്​ നേ​ടി​യ ഇ​​ടു​​ക്കി വെ​​ള്ളി​​യാ​​മ​​റ്റം കി​​ഴ​​ക്കേ​​പ​​റ​​മ്പി​​ല്‍ മാ​​ത്യു ബെ​​ന്നി​​യു​​ടെയും ജോർജിന്റെയും 13 പശുക്കളാണ് ആഴ്ചകൾക്കുമുമ്പ് ചത്തിരുന്നത്. ക​പ്പ​ത്ത​ണ്ടി​ലെ സ​യ​നൈ​ഡ്​ വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.

കുട്ടികളുടെ സങ്കടം വാർത്തയായതോടെ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും അന്ന് വീട്ടിലെത്തിയിരുന്നു. കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മന്റ് ബോർഡിൽനിന്ന് ഇൻഷുറൻസ് പരിരക്ഷയോടെ നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. കുട്ടികളുടെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ നടൻ ജയറാം കൈമാറിയിരുന്നു.

Tags:    
News Summary - Five cows handed over to the child farmers in Thodupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.