കൊച്ചി: ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ തലയിൽ പതിച്ച് ഗുരുതര പരിക്കേ റ്റ അഫീൽ ജോൺസണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. കൊച്ചിയിൽ ചേർന്ന അസോസിയേഷൻ യോഗമാണ് തീരുമാനമെടുത്തത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചംഗ സമിതിയെയും നിയോഗിച്ചു.
അപകടത്തെതുടർന്ന് പാലായിൽ മാറ്റിവെച്ച ജൂനിയർ ചാമ്പ്യൻഷിപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ തിരുവനന്തപുരത്ത് ഈ മാസം 15നുമുമ്പ് നടത്താൻ സ്പോർട്സ് കൗൺസിലിെൻറ സഹായം തേടാനും യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് സ്പോർട്സ് കൗൺസിലിനും മത്സരങ്ങൾ നടത്താൻ സ്റ്റേഡിയത്തിനായി തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം അധികൃതർക്കും കത്ത് നൽകും.
ഹാമർ പതിച്ച് തലയോട്ടി തകർന്ന് തലച്ചോറിന് ഗുരുതര ക്ഷതമേറ്റ അഫീൽ ജോൺസെൻറ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് വിധേയനായ അഫീൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വെൻറിലേറ്ററിലാണ്. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.