കോട്ടയം: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശികളുടെ മകളായ അഞ്ചുവയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരം. വിദഗ്ധ പരിശോധനയിൽ മലദ്വാരത്തിലും കുടലിലും മുറിവുകൾ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യനിലയിൽ വലിയ മാറ്റമില്ലെന്ന് ആർ.എം.ഒ ഡോ. ജയപ്രകാശ് അറിയിച്ചു.
അസം സ്വദേശികളും മൂവാറ്റുപുഴ പെരുമുറ്റത്ത് വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ കുഞ്ഞിനെ 27 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയും വയർ വീർത്തുവരുകയും മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്. വിശദ പരിശോധനയിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി ഡോക്ടർമാർക്ക് സംശയമുയർന്നു. ഇതോടെ പൊലീസിൽ അറിയിച്ചു.
കുട്ടിയുടെ പിതാവും രണ്ടാനമ്മയുമാണ് ആശുപത്രിയിലുള്ളത്. പിതാവിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് രണ്ടാനമ്മയുടെ പ്രതികരണം. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മാതാവിനെ സന്ദർശിച്ച നവജീവൻ തോമസ്, ചികിത്സക്ക് ആവശ്യമായ മുഴുവൻ സഹായവും വാഗ്ദാനം ചെയ്തു. കുട്ടിയെ പരിചരിക്കാൻ നവജീവൻ വളൻറിയർമാരെ വിട്ടുനൽകുമെന്നും മാതാവിനൊപ്പമുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.