ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രി സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അസം ദമ്പതികളുടെ മകൾ അഞ്ചു വയസ്സുകാരിയുടെ ചികിത്സ സംബന്ധമായ പ്രാഥമിക റിപ്പോർട്ട് ആശുപത്രി അധികൃതർ മൂവാറ്റുപുഴ പൊലീസ് എസ്.എച്ച്.ഒ കെ.എസ്. ഗോപകുമാറിന് കൈമാറി. അടുത്ത തിങ്കളാഴ്ച മെഡിക്കൽ ബോർഡ് കൂടിയശേഷം അന്തിമ റിപ്പോർട്ട് നൽകും.
ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ അവസാന റിപ്പോർട്ട് നൽകൂ. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ വാരിയെല്ലുകൾ പൊട്ടിയതായും തലക്ക് മുറിവേറ്റതായും കണ്ടെത്തി. ഈ പരിക്കുകൾ പഴക്കമുള്ളതാണ്. ഫോറൻസിക് വിഭാഗത്തിെൻറ സഹായത്തോടെ പരിക്കിെൻറ പഴക്കം കണ്ടെത്തും. ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലെ ഉണങ്ങിയ മുറിവുകളും കൈകാൽ ഒടിഞ്ഞതും പരിശോധിക്കാൻ ജനറൽ സർജറി വിഭാഗം ശരീരമാകെ എക്സറേ എടുക്കും.
കുട്ടിക്ക് ക്രൂര ശാരീരിക പീഡനവും മർദനവും ഏറ്റതായാണ് മെഡിക്കൽ റിപ്പോർട്ട്. ചികിത്സ സംബന്ധിച്ച് തിങ്കളാഴ്ച ചേർന്ന മെഡിക്കൽ ബോർഡ് ആണ് വിദഗ്ധ പരിശോധന നടത്തിയത്. ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അധ്യക്ഷതയിൽ ഗൈനക്കോളജി, ജനറൽ സർജറി, ഫോറൻസിക് വിഭാഗങ്ങളുടെ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ബോർഡ് യോഗം. ലൈംഗിക അവയവങ്ങളിൽ മാരകമായ ക്ഷതമേറ്റെന്നും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപിച്ചെന്നും കണ്ടെത്തിയിരുന്നു. മലദ്വാരത്തിലും രഹസ്യ ഭാഗത്തുമുള്ള മുറിവുകളും കുടലിലുണ്ടായ മുറിവുകളും പീഡനം മൂലമാണ്. കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. കൈ മുമ്പ് ഒടിഞ്ഞിരുന്നു. കൈയിലും കാലിലും മുറിവ് ഉണങ്ങിയ പാടുകളും കണ്ടെത്തിയിരുന്നു. ദിവസങ്ങളോളം ഭക്ഷണം നൽകിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി.
മൂവാറ്റുപുഴ പെരുമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളുടെ കുട്ടിയാണ് ചികിത്സയിൽ കഴിയുന്നത്.
വയർ വീത്തുവരികയും വേദന ഉണ്ടാവുകയും മലദ്വാരത്തിലൂടെ രക്തം പോകുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്ത മാതാപിതാക്കൾ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.