തിരുവനന്തപുരം: വന്ദേഭാരത് മിഷെൻറ ഭാഗമായുള്ള വിമാനങ്ങളിൽ അര്‍ഹര്‍ക്ക് മുന്‍ഗണന കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ദൂരത്തുനിന്നുള്ള വിമാനങ്ങൾ കേരളത്തിലേക്ക് നീട്ടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിെൻറ
ആവശ്യങ്ങൾ
•യാത്രക്കാരുടെ തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് അവരുടെ മുന്‍ഗണന സൂചിപ്പിച്ചുകൊണ്ട് എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം
•യാത്രക്കാരുടെ ലിസ്റ്റിന് അവസാനരൂപമായാല് വിമാനം പുറപ്പെടുന്നതിന് മൂന്നുദിവസത്തെ ഇടവേളയെങ്കിലുമുണ്ടാകണം
•പത്തു മണിക്കൂറിലേറെ യാത്ര വേണ്ടിവരുന്ന രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ മറ്റ് സംസ്ഥാനങ്ങളിൽ ഇറങ്ങുന്ന അവസ്ഥയാണ്. ഇത്തരം വിമാനങ്ങളിൽ കേരളത്തിലേക്കുള്ള യാത്രക്കാര്‍ ധാരാളമാണ്.
ഇത് കണക്കിലെടുത്ത് ഈ വിമാനങ്ങൾ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് നീട്ടാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കണം
•വിദേശത്തുനിന്ന് പുറപ്പെട്ട് ഡല്‍ഹിയിലോ മുംെബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടിവരുന്ന യാത്രക്കാര്‍ അവിടെതന്നെ ക്വാറൻറീൻ ചെയ്യപ്പെടുകയാണ്. കേരളത്തിലെത്തുമ്പോള്‍ വീണ്ടും ക്വാറൻറീനിൽ പോകണം. ഇത്തരമാളുകളുടെ ക്വാറൻറീൻ കാര്യത്തിലും പ്രത്യേക മാനദണ്ഡം വേണം
•വിമാനങ്ങൾ കേരളത്തിലേക്ക് നീട്ടുന്നില്ലെങ്കില്‍ ആദ്യം എത്തിച്ചേരുന്ന സ്ഥലത്തുനിന്ന് അഞ്ചുദിവസത്തിനകം കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാനും ഇവിടെ ക്വാറൻറീനിൽ പോകാനും അനുമതി നല്‍കണം
•പത്തു മണിക്കൂറിലധികം പറക്കേണ്ടിവരുന്ന ദൂരത്തുനിന്നാണെങ്കില് വലിയ വിമാനങ്ങള്‍ യാത്രക്ക് ഉപയോഗിക്കണം. എയര്‍ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റ് കമ്പനികളില്‍നിന്ന് വിമാനം വാടകക്കെടുക്കുന്നകാര്യം പരിഗണിക്കണം
•ചാര്‍ട്ടേഡ് വിമാനത്തിെൻറ നിരക്ക് വന്ദേഭാരത് വിമാനത്തിന് സമാനമായി നിശ്ചയിക്കുന്നതിന് നിര്‍ദേശം നല്‍കണം
•കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെതുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് കേന്ദ്രം അടിയന്തരസഹായം നല്‍കണം
•പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ഏര്‍പ്പെടുത്തിയ സ്പെഷല്‍ വിമാനങ്ങൾ തിരിച്ചുപോകുേമ്പാൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാരെ എടുക്കാൻ അനുവദിക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിലവിലുള്ള യാത്രാനിരക്ക് കുറയ്ക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.