നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ പോകുന്നവരുടെ വിമാന ഷെഡ്യൂൾ വൈകുന്നു. ഓരോ വിമാനത്തിലും യാത്ര ചെയ്യേണ്ട തീർഥാടകരുടെ പട്ടിക ഇനിയും കേന്ദ്ര കമ്മിറ്റിയിൽനിന്ന് ലഭിച്ചിട്ടില്ല. എന്ന് യാത്ര തിരിക്കാനാകുമെന്ന കാര്യത്തിലെ അനിശ്ചിതത്വം ഹാജിമാരെ പ്രയാസപ്പെടുത്തുന്നു. വിമാന ഷെഡ്യൂൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് ലഭ്യമാക്കാൻ ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
രണ്ടുദിവസത്തിനുള്ളിൽ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെടുമ്പാശ്ശേരിയിൽനിന്നുള്ള ഹജ്ജ് സർവിസിന് അന്തിമ രൂപം നൽകാൻ ഹജ്ജ് കമ്മിറ്റി യോഗം ബുധനാഴ്ച കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫിസിൽ ചേരും. തീർഥാടകർക്ക് പരിശീലന ക്ലാസുകളെല്ലം പൂർത്തിയായിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ഓഫിസ് പ്രവർത്തനം ഈ മാസം ഏഴിന് കരിപ്പൂരിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. ഒമ്പതാം തീയതി മുതൽ ഹജ്ജ് സെല്ലും നെടുമ്പാശ്ശേരിയിൽ പ്രവർത്തിച്ചുതുടങ്ങും.
അഞ്ചിന് ആലുവ െഗസ്റ്റ് ഹൗസിൽ സ്വാഗതസംഘം യോഗവും ചേരും. നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിലെ ഒരുക്കം അന്തിമഘട്ടത്തിലാണ്. സന്ദർശകർക്കുൾപ്പെടെ സൗകര്യത്തിന് വലിയ പന്തലിെൻറ നിർമാണം പൂർത്തിയായിവരുന്നുണ്ട്. രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽനിന്നാണ് ഇക്കുറി ഹാജിമാർ യാത്രയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.