കോഴിക്കോട്-റിയാദ് സര്‍വിസ് ജനുവരി മുതല്‍ പ്രതിദിനമാകും

കൊണ്ടോട്ടി: ഡിസംബര്‍ രണ്ടിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാരംഭിച്ച റിയാദ് സര്‍വിസ് ജനുവരിയോടെ പ്രതിദിനമാകും. ഒന്നര വര്‍ഷത്തിന് ശേഷം കോഴിക്കോട്-റിയാദ് സെക്ടറില്‍ എയര്‍ഇന്ത്യ എക്സ്പ്രസാണ് സര്‍വിസ് ആരംഭിച്ചത്. നിലവില്‍ ആഴ്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വിസ്.
യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള അനുകൂല സമീപനത്തെ തുടര്‍ന്നാണ് പ്രതിദിന സര്‍വിസായി മാറ്റുന്നത്.

ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ജനുവരി പകുതിയോടെ പ്രതിദിനമാക്കാനാകുമെന്നാണ് പ്രതീക്ഷ. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഇപ്പോള്‍ സര്‍വിസുള്ളത്. കോഴിക്കോട് നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം 11.45ന് എത്തും. റിയാദില്‍നിന്ന് 1.15ന് തിരിച്ച് രാത്രി 8.45ന് കോഴിക്കോട്ടത്തെും. 189 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ബി 737-800 ആണ് ഈ സര്‍വിസിന് ഉപയോഗിക്കുന്നത്. 20 കിലോഗ്രാം ബാഗേജും ഏഴ് കിലോഗ്രാം ഹാന്‍ഡ് ബാഗുമാണ് നിലവില്‍ അനുവദിക്കുന്നത്.

വിദേശരാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് കോഴിക്കോട്-റിയാദ് സെക്ടര്‍. നിലവില്‍ കോഴിക്കോട് നിന്ന് വിവിധ ഗള്‍ഫ് നാടുകളിലെ 12 ഇടങ്ങളിലേക്കാണ് എക്സ്പ്രസ് സര്‍വിസ് നടത്തുന്നത്. കൂടാതെ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും കോഴിക്കോട് നിന്ന് സര്‍വിസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ 134 സര്‍വിസുകളാണ് എക്സ്പ്രസിന് കോഴിക്കോട് നിന്നുള്ളത്.

 

Tags:    
News Summary - flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.