ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തെ ഇക്കുറി കേന്ദ്രമന്ത്രിമാർ തിരിഞ്ഞു നോ ക്കാത്തത് വിവാദത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പ് കഴിഞ്ഞ തവണ പ് രളയമുണ്ടായപ്പോൾ തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ്സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിൽ എത്തിയിരുന്നു. എന്നാൽ, ഇക്കുറി കർണാടകം വരെ വന്നിട്ടും കേരളത്തിലേക്ക് എത്തിനോക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ കൂട്ടാക്കിയില്ല.
പ്രളയം നേരിടുന്ന കേരളത്തിന് സമാശ്വാസ വാക്കുകളൊന്നും പ്രധാനമന്ത്രിയിൽനിന്നോ, മറ്റു മുതിർന്ന കേന്ദ്രമന്ത്രിമാരിൽനിന്നോ സമൂഹ മാധ്യമങ്ങൾവഴി പോലും ഉണ്ടായില്ലെന്നും ചർച്ചയായി. കേരളത്തിെൻറ കേന്ദ്രമന്ത്രി വി. മുരളീധരനാകെട്ട, വെള്ളിയാഴ്ച മാത്രമാണ് പ്രളയബാധിത മേഖലകളിലെത്തി ദുരന്തബാധിതരെ കാണുന്നത്. കേന്ദ്രമന്ത്രിമാർ എത്താത്തതിനെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, താനും കേന്ദ്രമന്ത്രിയാണ്, വെള്ളിയാഴ്ച എത്തുന്നുണ്ടെന്നായിരുന്നു മുരളീധരെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.