കണ്ണൂർ: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷികപദ്ധതി ആസൂത്രണത്തിന് പ്രളയ പ്രതിരോധ മാർഗനിർദേശങ്ങൾ കൂട്ടിച്ചേർക്കാൻ നിർദേശിച്ച് സർക്കാർ ഉത്തരവിറക്കി. ഡിസംബർ 31ന് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ട പദ്ധതികളിൽ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിസംരക്ഷണം, ദുരന്തനിവാരണം എന്നീ വിഷയങ്ങൾക്ക് വർക്കിങ് ഗ്രൂപ് നിർബന്ധമാക്കിയാണ് ഉത്തരവ്.
ജൈവവൈവിധ്യ പരിപാലനം, കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന ഹരിത ഗൃഹവാതകങ്ങൾ കുറക്കുന്ന നടപടികൾ, പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കുറക്കുന്ന ബദൽനിർദേശങ്ങൾ, പഞ്ചായത്തുകളിൽ നടപ്പിലാക്കേണ്ട പരിസ്ഥിതിസംരക്ഷണ പദ്ധതികൾ, പരിസ്ഥിതി ആഘാത റിപ്പോർട്ട്, ദുരന്തനിവാരണങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന നിർമിതികളുടെ നിയന്ത്രണം, ദുരന്തലഘൂകരണ മുൻകരുതൽ തുടങ്ങിയവ ഇൗ വർക്കിങ് ഗ്രൂപ്പിെൻറ മേഖലകളാണ്.
വാർഷികപദ്ധതി തയാറാക്കുന്നതിന് കഴിഞ്ഞ െസപ്റ്റംബർ 19ന് പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് മഹാപ്രളയം മുന്നിൽവെച്ച് കൂട്ടിച്ചേർക്കൽ വരുത്താൻ കഴിഞ്ഞദിവസം തദ്ദേശ സ്വയംഭരണവകുപ്പ് നിർദേശം നൽകിയത്. പുതിയ കേരളസൃഷ്ടി എന്ന ലക്ഷ്യമായിരിക്കണം പഞ്ചായത്ത് പദ്ധതിയുടെ ഉള്ളടക്കമെന്ന് കൂട്ടിച്ചേർക്കൽ മാർഗരേഖയിൽ പറയുന്നു. മഹാപ്രളയം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് പ്രാദേശിക വിഭവങ്ങളുടെ വിനിയോഗം ആസൂത്രണം ചെയ്യണം. കൊടിയവരൾച്ച, മഴക്കെടുതി, ഉരുൾപൊട്ടൽ, പ്രളയം, കടലാക്രമണം എന്നിവയുടെ സാധ്യത പരിഗണിക്കുന്ന പദ്ധതികളുടെ പ്രത്യേക മാപ്പിങ് തയാറാക്കണം. പ്രളയബാധിത ഗ്രാമങ്ങളിലെ പുനരധിവാസം പദ്ധതിയിൽ ഉൾപ്പെടണം.
പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെ തൊഴിൽ ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനും ഉതകുന്ന പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് നിർദേശത്തിൽ പറയുന്നു. പ്രളയത്തിൽ നശിച്ച പൊതു ആസ്തികളുടെ അറ്റകുറ്റപ്പണികൾക്കും പുനർനിർമാണത്തിനും േപ്രാജക്ടുകൾ ഉണ്ടാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.