കല്ലടിക്കോട് (പാലക്കാട്): പ്രളയ ജലഭീതി അകറ്റാൻ വെള്ളം പൊങ്ങിയാൽ അലാറം അടിക്കുന്ന സാങ്കേതിക ഉപകരണവുമായി മോഹൻകുമാർ. ഫ്ലോട്ടിങ് യൂനിറ്റിൽനിന്നും അലാറം സ്വിച്ചിലേക്ക്-കണക്ഷൻ കൊടുത്തിരിക്കും. വെള്ളം പൊങ്ങുന്നതനുസരിച്ച് യൂനിറ്റ് മൂന്നുതവണ ശബ്ദം പുറപ്പെടുവിക്കും. പുഴയിൽനിന്നും കരയിലേക്ക് എത്ര ഉയരത്തിൽ വെള്ളം കയറുമ്പോഴാണ് അലാറം അടിക്കേണ്ടതെങ്കിൽ അതിനനുസരിച്ച് ഫ്ലോട്ടിങ് യൂനിറ്റ് സ്ഥാപിക്കാം.
വേനല്‍ക്കാലത്ത് മഴക്കുവേണ്ടി കാത്തിരിക്കുകയും മഴക്കാലത്ത് പുഴയിൽ വെള്ളം കയറുമോ എന്ന് ഭയപ്പെടുകയുമാണ് നമ്മൾ. പുഴകളുടെ തീരത്തുള്ളവർ മാറി താമസിക്കേണ്ടിയും വന്നു. കുന്തിപ്പുഴയിൽ പ്രളയജലം പ്രതിസന്ധി ആയപ്പോഴാണ് ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തിയ മോഹനനോട്, വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയാൻ, സിഗ്നൽതരുന്ന എന്തെങ്കിലും സംവിധാനത്തെ കുറിച്ച് ഡോ. കമ്മാപ്പ അന്വേഷിക്കുന്നത്. പ്രളയസാധ്യത ഉള്ളിടത്തെല്ലാം ഇത് സ്ഥാപിക്കാനായാൽ നല്ലതായിരിക്കുമെന്ന് ഡോ. കമ്മാപ്പ അഭിപ്രായപ്പെട്ടു.
വെള്ളപ്പൊക്കമുണ്ടായാൽ സിഗ്നൽ തരുന്ന ഈ സാങ്കേതിക സംവിധാനത്തിലൂടെ ജാഗ്രത കൈക്കൊള്ളാൻ സാവകാശം കിട്ടുന്നു എന്നതാണ് ഇതിെൻറ ഗുണം. വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് ജനങ്ങളിലെത്തിക്കാൻ കണ്ടുപിടുത്തങ്ങൾക്ക് നല്ല പ്രയത്നവും സാമ്പത്തിക ചെലവും വേണ്ടിവരുന്നുണ്ടെന്നും സർക്കാർ സഹായം ആവശ്യമാണെന്നും മോഹൻകുമാർ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഫ്ലഡ് സിഗ്നൽ യൂനിറ്റ് നിർമിച്ചിട്ടുള്ളത്. വിപുലമായി നിർമിക്കാനുദ്ദേശിക്കുന്ന ഉപകരണത്തിെൻറ ആദ്യ ഓർഡർ ഡോ. കമ്മാപ്പ തന്നെ നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.