ഭക്ഷ്യ വിഷബാധ: കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിന് തിങ്കളാഴ്ച അവധി

കായംകുളം: ഭക്ഷ്യ വിഷബാധയെ തുടർന്ന് നിരവധി കുട്ടികൾ ആശുപത്രിയിലായ പശ്ചാത്തലത്തിൽ കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അവധി നൽകണമെന്ന അധ്യാപക-രക്ഷകർതൃ യോഗ ശിപാർശ അധികൃതർ അംഗീകരിക്കുകയായിരുന്നു. ഛർദിയും വയറിളക്കവുമായി 30ഓളം പേരാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ചയിലെ ഉച്ചഭക്ഷണമാണ് കാരണമെന്ന പ്രാഥമിക നിഗമനമാണ് നിലനിൽക്കുന്നത്.

വെള്ളത്തിന്റെയടക്കം പരിശോധന റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ ശരിയായ വിവരം ലഭിക്കൂ. ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തും. ക്ലാസ് അടിസ്ഥാനത്തിൽ വിവര ശേഖരണത്തിന് അധ്യപകർക്കും ചുമതല നൽകിയിട്ടുണ്ട്.

പി.ടി.എ പ്രസിഡന്റ് മുബീർ എസ്. ഓടനാട് അധ്യക്ഷത വഹിച്ചു. കൗൺസിലർ നാദിർഷ ചെട്ടിയത്ത്, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. സനൂജ, കമ്യൂണിറ്റി മെഡിക്കൽ ഓഫിസർ ഡോ. ശ്രീലക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, ഹെഡ്മിസ്ട്രസ് മിനിമോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Food poisoning: Monday is a holiday for Kareelakulangara Town Govt. UP school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.