കളമശ്ശേരി: യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസുമായും വിദേശകാര്യ മന്ത്രാലയവുമായും ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രി രാംദാസ് അതാവാലെ. എറണാകുളം ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കുസാറ്റിൽ നടന്ന അവലോകന യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാറും രാജ്യത്തെ ജനങ്ങളും കേരളത്തിനൊപ്പമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയമോ മറ്റ് വിവേചനങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ 20,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിെൻറ ദുരിതാശ്വാസ നിധിയിലേക്ക് തെൻറ എം.പി ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ നല്‍കും. രണ്ടുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായും മന്ത്രി പറഞ്ഞു.
കേരളത്തിെൻറ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ കോര്‍പറേറ്റ് ലോകത്തോടും കേന്ദ്രമന്ത്രി അഭ്യർഥിച്ചു. ഇതിന് വ്യവസായികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.