ന്യൂഡൽഹി: കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാം തിരൂരിലെ ബി.ജെ.പി സ്ഥാനാർഥി. യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് സലാം കാലിക്കറ്റ് വി.സിയായത്. 2019 ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേർന്നത്.
അബ്ദുൽ സലാം വി.സിയായിരുന്ന കാലത്താണ് സർവകലാശാലയുെട ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നത്. വിദ്യാർഥി സംഘടനകൾക്കൊപ്പം അധ്യാപക, സര്‍വീസ് സംഘടനകളും വിവിധ വിഷയങ്ങളില്‍ വി.സിക്കെതിരെ സമരവുമായി രംഗത്തെത്തി.
സലാം വി.സിയായ കാലത്ത് ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പരിപാടി സർവകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തിയ സംഭവം വൻ വിവാദമായിരുന്നു.
ഇക്കാലയളവിൽ നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പടെ നിരവധി ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.