ന്യൂഡല്‍ഹി: മുന്‍ എം.എൽ.എ കെ.കെ. രാമചന്ദ്രന് നായരുടെ മകെൻറ ആശ്രിത നിയമനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന കെ.കെ. രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്ന് മകന് ആര്. പ്രശാന്തിനാണ് സംസ്ഥാന സർക്കാർ ആശ്രിത നിയമനം നല്‍കിയത്.
പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റൻറ് എന്‍ജിനീയറായിട്ടായിരുന്നു നിയമനം. പ്രത്യേക സാഹചര്യങ്ങളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. പൊതുതാല്പര്യഹരജി പരിഗണിച്ച് നിയമനം റദ്ദാക്കിയതിലൂടെ ഹൈകോടതി ഗുരുതര പിഴവാണ് വരുത്തിയത്.
മറ്റുള്ളവരുടെ അവസരം നഷ്ടപ്പെട്ടെന്നോ പ്രശാന്തിന് നിയമനത്തിനുള്ള യോഗ്യതയില്ലെന്നോ ഹൈകോടതിക്കു മുന്നില്‍ തെളിഞ്ഞിട്ടില്ലെന്നും സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്കിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈകോടതി നിയമനം റദ്ദാക്കിയത്. എം.എല്‍.എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.