Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ന്‍ എം.​എ​ൽ.​എയുടെ...

മു​ന്‍ എം.​എ​ൽ.​എയുടെ മകന്‍റെ ആ​ശ്രി​ത നി​യ​മ​നം: സം​സ്​​ഥാ​നം സു​പ്രീം​കോ​ട​തി​യി​ൽ

text_fields
bookmark_border
Supreme Court
cancel

ന്യൂ​ഡ​ല്‍ഹി: മു​ന്‍ എം.​എ​ൽ.​എ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ മ​ക​െൻറ ആ​ശ്രി​ത നി​യ​മ​നം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ എം.​എ​ല്‍.​എ​യാ​യി​രു​ന്ന കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ മ​ര​ണ​ത്തെ തു​ട​ര്‍ന്ന്​ മ​ക​ന്‍ ആ​ര്‍. പ്ര​ശാ​ന്തി​നാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ആ​ശ്രി​ത നി​യ​മ​നം ന​ല്‍കി​യ​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ അ​സി​സ്​​റ്റ​ൻ​റ്​ എ​ന്‍ജി​നീ​യ​റാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സൂ​പ്പ​ര്‍ ന്യൂ​മ​റ​റി ത​സ്തി​ക സൃ​ഷ്​​ടി​ക്കാ​ന്‍ സ​ര്‍ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ട്. പൊ​തു​താ​ല്‍പ​ര്യ​ഹ​ര​ജി പ​രി​ഗ​ണി​ച്ച് നി​യ​മ​നം റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ ഹൈ​കോ​ട​തി ഗു​രു​ത​ര പി​ഴ​വാ​ണ് വ​രു​ത്തി​യ​ത്.

മ​റ്റു​ള്ള​വ​രു​ടെ അ​വ​സ​രം ന​ഷ്​​ട​പ്പെ​ട്ടെ​ന്നോ പ്ര​ശാ​ന്തി​ന് നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത​യി​ല്ലെ​ന്നോ ഹൈ​കോ​ട​തി​ക്കു മു​ന്നി​ല്‍ തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്നും സു​​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ശോ​ക് കു​മാ​ര്‍ ന​ല്‍കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി നി​യ​മ​നം റ​ദ്ദാ​ക്കി​യ​ത്. എം.​എ​ല്‍.​എ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന​ല്ലാ​ത്ത​തി​നാ​ല്‍ മ​ക​ന് ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് വ്യ​വ​സ്ഥ​യി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​െൻറ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kk ramachandran nairSupreme Court
News Summary - Former MLA's son's appointment rule: State in Supreme Court
Next Story