പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുതെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. വാളയാർ കേസിൽ പ്രോസിക്യൂട്ടർ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തത വേണം. മൂന്ന് മാസത്തിന് ശേഷം തന്നെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിന്‍റെ കാരണം വ്യക്തമാക്കണമെന്നും ജലജ മാധവൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷ അനുഭാവിയും ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ അംഗവുമാണ് ജലജ മാധവൻ.
'സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി ലതാ ജയരാജിനെ നിയമിച്ചത് ആഭ്യന്തര വകുപ്പില്‍ നിന്നും വന്ന ഉത്തരവിന് ശേഷമാണ്. എന്നാല്‍ എന്നെ മാറ്റിയതിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല. അതിന് ഉത്തരം പറയേണ്ട് ആഭ്യന്തര മന്ത്രാലയമാണ്. അതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്' -ജലജ മാധവൻ പറഞ്ഞു.
കഷ്ടിച്ച് മൂന്ന് മാസം പ്രോസിക്യൂട്ടറായി നിന്ന്, യാതൊരു പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥിതിയില്‍ നിന്ന് തന്നെ പറഞ്ഞ് വിട്ടിട്ട്, അത് തന്‍റെ വീഴ്ചയാണെന്ന് പറയുമ്പോള്‍ അതെന്താണെന്ന് തനിക്ക് പറഞ്ഞ് തരാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്.
കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെയും ജലജ മാധവൻ തന്‍റെ ആവശ്യം ഉന്നയിച്ചിരുന്നു. വെറും മൂന്ന് മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രതിക്കായി ഹാജരായ സി.ഡബ്ള്യു.സി ചെയർമാനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവൻ ഫേസ്ബുക്കിൽ കുറിച്ചു.
ഞാനെന്തിന് വെറുതേ പഴി കേൾക്കണം??
CMന്‍റെ പത്ര സമ്മേളനം.... വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർ... അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം prosecutor ആയിരുന്നു ഞാൻ. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല.സത്യ വിരുദ്ധമായ കാര്യങ്ങൾ ചർച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങൾ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
Ldf ഭരണത്തിൽ വന്നപ്പോൾ palakkad അടക്കമുള്ള 6 ജില്ലകളിലെ udf കാലത്തുള്ള spl. Prosecutor മാർ ldf സർക്കാരിനെതിരെ കേസ് കൊടുക്കുകയും stay യുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച് മാസത്തിൽ ഈ 6prosecutor മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർസ് വന്നു. അങ്ങിനെയാണ് എന്റെയും നിയമനം. എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും home ഡിപ്പാർട്മെന്റ്ൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓർഡിനറി order പ്രകാരം എന്നെ മാറ്റി വീണ്ടും udf കാലത്തെ, ldf സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും home ഡിപ്പാർട്മെന്റ്ന്റെ order പ്രകാരം. ഇവിടെയാണ് ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും udf കാലത്തെ prosecutor നെ തന്നെ appoint ചെയ്യാനുള്ള കാരണമെന്ത്?അതിന്റെ പിന്നിലെ കാരണം എന്ത്?
ചാക്കോയും സോജനും efficient ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ cm ന്റെ കണ്ടെത്തൽ?
വാളയാർ കേസിൽ cwc ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്. അപ്പോൾ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്.
വാളയാർ കേസിൽ prosecutor മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് ഞാൻ തയ്യാറാണ്.
മൊത്തമായി ഒരുമിച്ച് എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവ്ടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.