കൊട്ടാരക്കര: പെരുങ്കുളം ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തിനിടെ എസ്.ഐയുടെ തലക്ക് കല്ലുകൊണ്ടിടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പെരുങ്കുളം കൊച്ചുചെറുക്കൽ പാറവിളവീട്ടിൽ ജ്യോതിഷ് (33), പെരുങ്കുളം പ്രസന്നവിലാസത്തിൽ വിഷ്ണു (27), പെരുങ്കുളം പ്രസന്ന വിലാസത്തിൽ വിനായകൻ (22), പെരുങ്കുളം ശശി വിലാസത്തിൽ അതുൽ (31) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയിൽ ക്ഷേത്രത്തിലെ കെട്ടുകാഴ്ചയെ അതുവഴി വന്ന കാർ മറികടക്കുന്നതിനിടെ ഉണ്ടായ പ്രശ്നമാണ് പൊലീസുമായി സംഘർഷത്തിന് കാരണമായത്. പൊലീസുമായുള്ള വാക്കുതർക്കം രൂക്ഷമായതോടെ വിഷ്ണു, വിനായകൻ എന്നിവരാണ് കൊട്ടാരക്കര എസ്.ഐ ബൈജുവിന്റെ തലക്ക് കല്ലിനിടിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.