തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരി പ്പിച്ച നാലുപേർ അറസ്റ്റിൽ. 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ന ിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍, കുട്ടികളുടെ വിഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത് തിട്ടുണ്ട്. പിടിച്ചെടുത്തവയില്‍ ഏറെയും മലയാളി കുട്ടികളുടേതായിരുന്നുവെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
ഓപറേഷൻ പി ഹണ്ടിെൻറ രണ്ടാം ഘട്ടമായി നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലായത്. ഏപ്രിൽ നടത്തിയ ഒന്നാംഘട്ട പരിശോധനയിൽ 21 പേർ അറസ്റ്റിലായിരുന്നു. അഞ്ചുവര്‍ഷത്തെ തടവ് 10 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
സൈബര്‍ സെക്യൂരിറ്റി ശക്തമാക്കുന്നതിെൻറ ഭാഗമായി ഇൻറര്‍ പോളിെൻറയും ഐ.സി.എം.ഇ.സിയുടെയും (ഇൻറർനാഷനൽ സെൻറർ ഫോർ മിസിങ് ആൻഡ് എക്സ്േപ്ലായിറ്റഡ് ചിൽഡ്രൻ) സഹകരണത്തോടെ പ്രത്യേകം വികസിപ്പിച്ച ആപ്ലിക്കേഷന്‍ വഴിയാണ് ഓപറേഷന്‍ പി- ഹണ്ടിന് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയകളായ ഫേയ്‌സ്ബുക്ക്, വാട്സ് ആപ്, ടെലഗ്രാം വഴിയാണ് പ്രചാരണം. ഇത്തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും, കാണുന്നവരുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരിൽ ഏറെയും വിദേശ രാജ്യങ്ങളില്‍ നിന്നുവള്ളവരാണ്. ഇവരെ കണ്ടെത്താൻ ഇൻറർപോളിെൻറ സഹായം തേടുമെന്നും മനോജ് എബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.