തിരുവനന്തപുരം: സംസ്ഥാനത്ത് നാലു പൊലീസ് സ്റ്റേഷനുകൾ നാളെ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പി ണറായി വിജയൻ പറഞ്ഞു. കോവിഡ് 19 ൻെറ സാഹചര്യം കൂടി പരിഗണിച്ചാണ് ഇവയുടെ പ്രവർത്തനം തുടങ്ങിയതെന്നും അദ്ദേഹം പറഞ് ഞു. വയനാട്ടിലെ നൂൽപ്പുഴ, ഇടുക്കി, പത്തനംതിട്ട, കാസർകോട് എന്നിവിടങ്ങളിലാണ് പൊലീസ് സ്റ്റേഷൻ ആരംഭിക്കുക.
വയനാട്ടിലെ നൂൽപ്പുഴ ഒഴികെയുള്ളവ വനിത പൊലീസ് സ്റ്റേഷനുകളായിരിക്കും. ഇതിനകം 2,47,899 വീടുകൾ ജനമൈത്രി പൊലീസ് സന്ദർശിച്ചു. 42 പേർക്ക് ജില്ലക്ക് പുറത്തേക്ക് മരുന്നെത്തിക്കാനുള്ള പ്രവർത്തനവും ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യൂ 22533 സ്ഥലങ്ങളും 32265 വാഹനങ്ങൾ അണുവിമുക്തമാക്കി. 9873 േപർക്ക് അവശ്യമരുന്നുകൾ വീടുകളിൽ എത്തിച്ചു.460 രോഗികളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
വിഷു, അംബേദ്കർ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി
എല്ലാവർക്കും വിഷു, അംബേദ്കർ ജയന്തി ആംശസിച്ച് മുഖ്യമന്ത്രി. തുല്യത സന്ദേശം കൂടി പകർന്നുതന്നതാണ് വിഷു. തുല്യതക്കും സമത്വത്തിനും വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകനാണ് അംബേദ്കർ. എന്നും ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തിൽ അധിഷ്ഠിതമായ തുല്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അംബേദ്കറുടെ 130ാം ജന്മദിനം ഈ വിഷുവിന് വന്നുചേരുന്നതിൽ അതിേൻറതായ ഔചിത്യ ഭംഗിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷു കൈനീട്ടം നാടിനുവേണ്ടിയാകട്ടെയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയാക്കി വിഷു കൈനീട്ടം മാറ്റാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലിൽ റമദാൻ മാസം ആരംഭിക്കും. സക്കാത്തിൻെറ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കൽപ്പം നമ്മുടെ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണം. മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസോടെ നിർവഹിക്കാെമന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.