സർക്കാരിന്റെ നാലാം വാർഷികം: എന്റെ കേരളം എന്ന പേരിൽ ഏപ്രിൽ 21 മുതൽ മേയ് 30 വരെ ആഘോഷിക്കും

സർക്കാരിന്റെ നാലാം വാർഷികം: എന്റെ കേരളം എന്ന പേരിൽ ഏപ്രിൽ 21 മുതൽ മേയ് 30 വരെ ആഘോഷിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഏപ്രിൽ 21 മുതൽ മേയ് 30 വരെയാണ് എന്റെ കേരളം എന്ന പേരിൽ നാലാം വാർഷികം ആഘോഷിക്കുന്നത്.

വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ വിവിധ വകുപ്പുകളുടെ സേവനവുമായി ബന്ധപ്പെട്ട് 50 സ്റ്റാളുകൾ ഓരോ ജില്ലയിലും ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വിവിധ വകുപ്പുകൾ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, ജനങ്ങൾ അറിയേണ്ടതും ഉപകാരപ്രദവുമായ പദ്ധതികൾ എന്നിവയായിരിക്കണം ഉള്ളടക്കം.

ജില്ലാ തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റി ആവശ്യമായ മാർഗനിർദേശം നൽകി കാര്യങ്ങൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ജില്ലാതല യോഗങ്ങൾക്ക് എല്ലാ മേഖലകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കണം. അതിന് കലക്ടർമാർ മേൽനോട്ടം വഹിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ഏപ്രിൽ 21ന് കാസർകോടാണ് വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. വാർഷികത്തിന്റെ സമാപനം മെയ് 23 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ നടക്കും. ഇതിനു പുറമെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല യോഗങ്ങളുമുണ്ടാകും.

കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് സംസ്ഥാനതലയോഗങ്ങൾ നടക്കുക. പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ മേഖലാ യോഗങ്ങളും സംഘടിപ്പിക്കും.

മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, പി. ആർ. ഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Fourth anniversary of the state government: Meeting chaired by the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.