പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി; ഫ്രറ്റേണിറ്റി മൂവ്മെന്റ് ആർ.ഡി.ഡി ഓഫിസ് ഉപരോധിച്ചു

കോഴിക്കോട്: മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി, പുതിയ ബാച്ചുകളും ഹയർ സെക്കൻഡറി സ്കൂളുകളുമാണ് പരിഹാരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആ.ഡി.ഡി ഓഫിസ് ഉപരോധിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍, ജില്ലാ ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, സെക്രട്ടറിമാരായ മുജാഹിദ് മേപ്പയൂർ, മുബഷിർ ചെറുവണ്ണൂർ തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ കോഴിക്കോട് ജില്ലയിലെ 16750 കുട്ടികൾക്ക് പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ലായെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ പറഞ്ഞു.

Tags:    
News Summary - Fraternity movement laid siege to RDD office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.