ഇബ്തിയാസ്

വിദൂര വിദ്യാഭ്യാസത്തിന്‍റെ പേരിൽ തട്ടിപ്പ്: ഒരാൾ പിടിയിൽ

മലപ്പുറം: ഡിഗ്രി, പി.ജി വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തി സർട്ടിഫിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒരാൾ പിടിയിൽ. കോഡൂർ വലിയാട് ഊരോതൊടി വീട്ടിൽ ഇബ്തിയാസാണ് (35) പിടിയിലായത്.

മലപ്പുറത്ത് പ്രവർത്തിക്കുന്ന സെൻട്രൽ ഡിസ്റ്റൻസ് എജുക്കേഷൻ സെന്റർ (സി.ഡി.ഇ.സി) എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറത്തുമാത്രം 50ലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഇവിടങ്ങളിലും പരാതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഡിഗ്രി, പി.ജി കോഴ്സുകൾക്ക് അനുസരിച്ച് ഓരോ വിദ്യാർഥികളിൽനിന്നും ഫീസ് ഇനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ഈടാക്കിയിരിക്കുന്നത്. കോഴ്സിന് പണം കൊടുത്ത് ചേർന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാതെവന്നതോടെയാണ് പരാതിയുമായി ആളുകൾ പൊലീസിനെ സമീപിച്ചത്.

അടച്ച പണം തിരിച്ചു ചോദിച്ചവർക്കും തുക മടക്കിക്കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സി.ഐ ജോബി തോമസിനാണ് അന്വേഷണ ചുമതല.

Tags:    
News Summary - Fraud in the name of distance education: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.