കാസർകോട്: കാസർകോട് ലോക്സഭ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമ സഭ മണ്ഡലത്തില്‍ 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന ദൃശ്യ ത്തിെൻറ അടിസ്ഥാനത്തിൽ ആരോപണവിധേയനായ േവാട്ടർക്ക് കലക്ടർ നോട്ടീസയച്ചു. ഈ ബൂത്തിൽ രണ്ടുതവണ പ്രവേശിച്ചതായി ദൃശ്യത്തിൽ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാർ സി.ആര്.പി.സി 33ാം വകുപ്പനുസരിച്ച് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ല കലക്ടറും ജില്ല വരണാധികാരിയുമായ ഡോ. ഡി. സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനും നിർദേശമുണ്ട്.
ബൂത്തില്‍ വെബ് കാസ്റ്റിങ് നടത്തിയ അക്ഷയ സംരംഭകന് കെ. ജിതേഷ്, പ്രിസൈഡിങ് ഓഫിസര്‍ ബി.കെ. ജയന്തി, ഒന്നാം പോളിങ് ഓഫിസര്‍ എം. ഉണ്ണികൃഷ്ണന്, രണ്ടാം പോളിങ് ഓഫിസര്‍ സി.ബി. രത്നാവതി, മൂന്നാം പോളിങ് ഓഫിസര്‍ പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫിസറും സെക്ടറല്‍ ഓഫിസറുമായ എ.വി. സന്തോഷ്, ബി.എല്‍.ഒ ടി.വി. ഭാസ്കരന് എന്നിവരുടെ മൊഴിയെടുത്തു. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.