തിരുവനന്തപുരം: മന്ത്രി ജി. സുധാകരെൻറ വിവാദപരാമർശവും പിന്നീട് ക്ഷമാപണവുമുണ്ടായിട്ടും ലോകബാങ്ക് നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ലോകബാങ്ക് വായ്പ വിനിയോഗിച്ചുള്ള വിവിധപദ്ധതികളിൽ ആശങ്ക. നിലവിലെ സാഹചര്യങ്ങളും പരാമർശങ്ങളും ചൂണ്ടിക്കാട്ടി ലോകബാങ്ക് ഉദ്യോഗസ്ഥർ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്ത് നൽകി. കെ.എസ്.ടി.പി പദ്ധതിക്കുള്ള വായ്പക്ക് പുറമേ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റ് പദ്ധതികൾക്കും വായ്പനൽകുന്നത് പുനഃപരിശോധിക്കേണ്ടിവരുമെന്ന് കത്തിൽ പരാമർശമുണ്ടെന്നാണ് സൂചന. ഇതാകെട്ട തദ്ദേശവകുപ്പിെൻറ ബൃഹത് പദ്ധതിയായ സർവിസ് ഡെലിവറി സംവിധാനത്തിെൻറ രണ്ടാംഘട്ടം ഉൾപ്പെടെ പദ്ധതികളെ ബാധിക്കുമെന്നും ആശങ്കയുണ്ട്.
ലോകബാങ്ക് ദക്ഷിണേഷ്യൻ വൈസ് പ്രസിഡൻറ്, എത്തിക്സ് കമ്മിറ്റി വൈസ് പ്രസിഡൻറ്, മാനവവിഭവശേഷി വൈസ്പ്രസിഡൻറ് എന്നിവർ ചേർന്നാണ് കേന്ദ്രമന്ത്രിക്ക് കത്തെഴുതിയത്. ലോകബാങ്കിെൻറ ടീം ലീഡർ ബെർണാർഡ് അരിട്വയ്ക്കെതിരെയായിരുന്നു സുധാകരെൻറ പരാമർശം. അതേസമയം കെ.എസ്.ടി.പി അധികൃതർ ചർച്ചയിലൂടെ പ്രശ്നംപരിഹരിക്കാനും നീക്കം ആരംഭിച്ചതായാണ് വിവരം.
മുതിർന്ന മന്ത്രി തങ്ങളുടെ മേധാവിക്കെതിരെ വംശീയസ്വഭാവമുള്ള പരാമർശം നടത്തിയതും ലോകബാങ്കിെൻറ വായ്പ ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞതും ലോകബാങ്ക് ഗൗരവത്തോടെയാണ് കാണുന്നത്. വായ്പ ആവശ്യമില്ലെന്ന് പറഞ്ഞിന് പുറമേ കെ.എസ്.ടി.പി പദ്ധതിയിൽ അടിമുടി അഴിമതിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിതന്നെ വായ്പക്കെതിരെ രംഗത്തുവരുന്നത് സർക്കാറിെൻറ പൊതുനിലപാടിെൻറ ഭാഗമാണെന്നാണ് ലോകബാങ്ക് വിലയിരുത്തൽ. ഒപ്പം മോശം പ്രയോഗത്തിനിടെ കൂട്ടായി പ്രതിഷേധിക്കണമെന്നാണ് ജീവനക്കാരുടെ നിലപാടും. 1,500 കോടി രൂപയുടെ വായ്പ ലഭ്യമായാൽ രണ്ടാംഘട്ടം തുടങ്ങാൻ തയാറാണെന്ന് കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ ലോകബാങ്കിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.