കോഴിക്കോട്: ഗെയിൽ വാതകക്കുഴൽ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷി യോഗം തിങ്കളാഴ്ച നടക്കും. വ്യവസായമന്ത്രി എ.സി. മൊയ്തീെൻറ അധ്യക്ഷതയിൽ കോഴിക്കോട് കലക്ടറേറ്റിൽ വൈകീട്ട് നാലിനാണ് യോഗം.
ഗെയിൽ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.പിമാർ, എം.എൽ.എമാർ, നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ ജില്ലതല നേതാക്കൾ എന്നിവരെയാണ് ആദ്യം യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. സമരസമിതിക്കാരെ യോഗത്തിന് ക്ഷണിക്കാത്തതിനെതിരെ വിമർശനം ഉയർന്നതോടെയാണ് മന്ത്രിയുടെ ഒാഫിസ് സമരസമിതിയുടെ രണ്ട് പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാൻ ജില്ല കലക്ടർ യു.വി. ജോസിന് നിർദേശം നൽകിയത്. ക്ഷണിക്കപ്പെട്ടവരെല്ലാം യോഗത്തിൽ പെങ്കടുക്കുമെന്നാണ് വിവരം.
സമര സമിതി നേതാക്കളെ സര്‍വകക്ഷി യോഗത്തിലേക്ക് വിളിച്ചതോടെ ചര്‍ച്ചയില്‍ യു.ഡി.എഫും പങ്കെടുക്കും. യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്.
നേരത്തേ, ഗെയില്‍ വിരുദ്ധ സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു. വ്യവസായിക വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ലെന്നും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് യോഗത്തിലേക്ക് വിളിക്കുകയെന്നും എംഎല്‍എ പറഞ്ഞിരുന്നു.
നിര്‍മാണം നിര്‍ത്തിവച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് തയാറാവൂ എന്ന നിലപാട് മാറ്റി ചർച്ചയിൽ പങ്കെടുക്കുമെന്ന് സമരസമിതി നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.