ആലുവ: പത്തുകിലോ കഞ്ചാവുമായി മൈസൂര്‍ സ്വദേശി ആലുവയിൽ എക്സൈസിെൻറ പിടിയിലായി. ആലുവ റെയില്‍വേ സ്‌ക്വയറില്‍ നിന്നാണു സഈദ് ഇര്‍ഫാനെ (30) എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ക്രിസ്തുമസ് പ്രമാണിച്ച് വ്യാഴാഴ്ച വൈകീട്ട് എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുകയായിരുന്നു.
ഇതിനിടയില്‍ ഏജന്റുമാര്‍ക്കുള്ള കഞ്ചാവുമായി ട്രെയിനില്‍ എത്തിയ സഈദ് എക്‌സൈസ് സംഘത്തെ കണ്ട് പരുങ്ങി. സംശയം തോന്നി ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണു അഞ്ച് പൊതികളിലായി കഞ്ചാവ് കണ്ടെത്തിയത്. മൈസൂരില്‍ നിന്നാണു കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍, ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജൻറുമാര്‍ക്ക് എത്തിച്ചതിനു ശേഷമുള്ള ചരക്കാണിതെന്നാണു എക്‌സൈസ് സംശയിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെയുള്ള ജില്ലകളില്‍ ഇയാള്‍ക്ക് ഏജൻറുമാരുണ്ട്. ഇയാളുടെ കീഴിലുള്ള മറ്റ് കാരിയര്‍മാര്‍ വഴിയാണു ഇവർക്ക് ചരക്ക് എത്തിക്കാറുള്ളത്. എന്നാല്‍, ക്രിസ്തുമസ് സീസണായതിനാല്‍ അവരെല്ലാം തിരക്കിലായി. തുടര്‍ന്നാണു സഈദ് ഇര്‍ഫാൻ നേരിട്ട് ചരക്കുമായി എത്തിയത്.
പ്രതിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്. ഈ ഇടപാടില്‍ ഉന്നതരായ മറ്റ് കച്ചവടക്കാരുണ്ടോയെന്ന് അറിയാനുള്ള ശ്രമത്തിലാണു ഉദ്യോഗസ്ഥര്‍. സി.ഐ സജി ലക്ഷ്മണ്‍, ഇന്‍സ്‌പെക്ടര്‍ സുധീവ് കുമാര്‍, പ്രിവൻറീവ് ഓഫിസര്‍മാരായ എം.എ.കെ.ഫൈസല്‍, ജയന്‍, സൈഫുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റോബി, റൂബന്‍, രജ്ഞു, ജിമ്മി, ഷാബു, ഉമ്മര്‍ എന്നിവരാണു പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.