ഗംഗേശാനനന്ദ കേസ്: ജനനേന്ദ്രിയം ഛേദിച്ച കേസിൽ പരാതിക്കാരിയെ പ്രതിയാക്കും

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. ഒ​രു​മി​ച്ചു​ജീ​വി​ക്കാ​ൻ സ്വാ​മി ത​ട​സ്സ​മെ​ന്നു​ക​ണ്ട്​ പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യും സു​ഹൃ​ത്തും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന്​ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. ഇ​രു​വ​രെ​യും പ്ര​തി​ചേ​ർ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് നി​യ​മോ​പ​ദേ​ശം തേ​ടി.

ക​ണ്ണ​മ്മൂ​ല​യി​ൽ പെ​ണ്‍കു​ട്ടി​യു​ടെ വി​ട്ടി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ ഗം​ഗേ​ശാ​ന​ന്ദ 2017 ​േമ​യ് 20ന് ​രാ​ത്രി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സ്വാ​മി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലിം​ഗം മു​റി​െ​ച്ച​ന്നാ​യി​രു​ന്നു നി​യ​മ​വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍കു​ട്ടി പേ​ട്ട പൊ​ലീ​സി​ൽ ന​ൽ​കി​യ ആ​ദ്യ പ​രാ​തി.

മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ലും ഇ​ങ്ങ​നെ മൊ​ഴി ന​ൽ​കി​യ​തോ​ടെ ഗം​ഗേ​ശാ​ന​ന്ദ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​ന് കേ​സെ​ടു​ത്തു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യ​ല്ല, താ​നാ​ണ് സ്വ​യം ലിം​ഗം മു​റി​ച്ച​തെ​ന്ന് ആ​ദ്യം മൊ​ഴി ന​ൽ​കി​യ ഗം​ഗേ​ശാ​ന​ന്ദ, പി​ന്നീ​ട് ഉ​റ​ക്ക​ത്തി​ൽ ആ​രോ ആ​ക്ര​മി​ച്ച​താ​യി മാ​റ്റി​പ്പ​റ​ഞ്ഞു.

വി​വാ​ദം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ വീ​ണ്ടും വ​ഴി​ത്തി​രി​വു​ണ്ടാ​യി. ഗം​ഗേ​ശാ​ന​ന്ദ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും സ​ഹാ​യി അ​യ്യ​പ്പ​ദാ​സാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും കാ​ണി​ച്ച് പെ​ൺ​കു​ട്ടി പൊ​ലീ​സി​നെ സ​മീ​പി​ച്ചു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗം​ഗേ​ശാ​ന​ന്ദ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴും പെ​ൺ​കു​ട്ടി അ​നു​കൂ​ല മൊ​ഴി ന​ൽ​കി.

ഗം​ഗേ​ശാ​ന​ന്ദ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​ക്ര​മം ന​ട​ത്തി​യ​ത്​ സു​ഹൃ​ത്തി​ന്‍റെ നി​ർ​ബ​ന്ധ​ത്താ​ലാ​ണെ​ന്നും പോ​ക്സോ കോ​ട​തി​യി​ലും ഹൈ​കോ​ട​തി​യി​ലും ആ​ദ്യം പ​രാ​തി​ക്കാ​രി​യും പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളും തി​രു​ത്തി​പ്പ​റ​ഞ്ഞ​തോ​ടെ​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

പെ​ൺ​കു​ട്ടി​യെ സ്വാ​മി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ. പ​ക്ഷേ സ്വാ​മി​ക്ക് പ​രാ​തി​ക്കാ​രി​യു​ടെ കു​ടും​ബ​ത്തി​ൽ ന​ല്ല സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു. സ്വാ​മി ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന് ത​ട​സ്സ​മാ​കു​മെ​ന്ന് ക​രു​തി അ​യ​പ്പ​ദാ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ൺ​കു​ട്ടി വ​ക​വ​രു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​യ്യ​പ്പ​ദാ​സാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ക​ത്തി പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കി​യ​തും ഇ​യാ​ളാ​ണ്. സം​ഭ​വം ന​ട​ക്കു​ന്ന​തി​ന്​ ര​ണ്ടു​ദി​വ​സം മു​മ്പ്​ ഇ​രു​വ​രും കൊ​ല്ല​ത്തും ആ​ല​പ്പു​ഴ​യി​ലും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.

സ​മാ​ന സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സം​ഭ​വം ന​ട​ക്കു​ന്ന​തി​ന്​ ര​ണ്ടു​മാ​സം മു​മ്പ്​ പെ​ൺ​കു​ട്ടി ഇ​ന്‍റ​ർ​നെ​റ്റി​ൽ ക​ണ്ട​താ​യി മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ​േഫാ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ൽ മു​റി​െ​ച്ച​ന്ന സ്വാ​മി​യു​ടെ മൊ​ഴി ക​ള​വാ​ണെ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ‍‌‌​ഞ്ച് ‍അ​നു​മാ​നി​ക്കു​ന്നു.

Tags:    
News Summary - Gangeshanananda case: The complainant will be charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.