കൊച്ചി: ഇതര മതസ്ഥനെ പ്രണയിച്ചതിെൻറ പേരിൽ ആർ.എസ്.എസ് വീട്ടുതടങ്കലിലാക്കിയ തൃശൂർ സ്വദേശി അഞ്ജലി പ്രകാശിെൻറ പരാതിയില്‍ കേസെടുക്കാന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് ഗുരുവായൂർ പൊലീസിന് നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളുമാണ് തന്നെ പീഡന കേന്ദ്രത്തിലെത്തിച്ചതെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു അഞ്ജലിയുടെ പരാതി.
മംഗലാപുരത്തെ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ട അഞ്ജലി പരാതി നല്‍കാനായി നേരത്തെ ഡി.ജി.പിയെ സമീപിച്ചിരുന്നു. അമൃത ആശുപത്രിയിലെ ഡോക്ടർ തനിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സർട്ടിഫിക്കറ്റ് നൽകിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.