കൊച്ചി: സ്വർണ വില 40,000വും കടന്ന് കുതിച്ചുകയറുന്നു. ഗ്രാമിന് 65 രൂപ കൂടി 5100 ആണ് ഇന്നത്തെ കേരളത്തിലെ സ്വർണവില. പവന് 40,800 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ വിലക്കുതിപ്പ് തുടരുമെന്ന സൂചനകളാണ് വരുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 2011 ന് ശേഷം വലിയ വർദ്ധനവാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള സ്വർണ വില 2030 ഡോളർ വരെ എത്തിയ ശേഷം 2018 ഡോളറിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.