കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ 16 പ്രതികളുടെ റിമാൻഡ് നീട്ടി. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 11, 12, 13, 14, 16, 17, 18, 19 പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ്, എ.എം. ജലാൽ, മുഹമ്മദ് ഷാഫി, സെയ്തലവി, പി.ടി. അബ്ദു, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദലി, കെ.ടി. ഷറഫുദ്ദീൻ, എ. മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അൻവർ, ഹംസത്ത് അബ്ദുൽ സലാം, ടി.എം. സംജു, ഹംജത് അലി എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി വീണ്ടും റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്. മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, സന്ദീപ് നായർ, മുഹമ്മദലി ഇബ്രാഹിം എന്നിവരെ നേരിട്ടും മറ്റുള്ളവരെ വിഡിയോ കോൺഫറൻസ് വഴിയുമാണ് ഹാജരാക്കിയത്. എല്ലാവരെയും അടുത്തമാസം എട്ട് വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, സന്ദീപ് നായർ, മുഹമ്മദലി എന്നിവരെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനൊടുവിലാണ് എൻ.ഐ.എ ഹാജരാക്കിയത്. ജാമ്യം നൽകണമെന്നും ചികിത്സ തൃശൂർ മെഡിക്കൽ കോളജിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ചികിത്സയുടെ കാര്യം കോടതി പിന്നീട് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.