കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 60 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
മലപ്പുറം സ്വദേശി ഹസ്കറിൽ (30)നിന്നാണ് 1,144 ഗ്രാം സ്വർണം പിടിച്ചത്. കാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
അസി. കമീഷണർ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ ഗോകുൽ ദാസ്, എം. പ്രകാശ്, എസ്. ആശ, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ കെ. യാസർ അറഫാത്ത്, വി.സി. മിനിമോൾ, നരേഷ് ഗൂലിയ, സഞ്ജീവ് കുമാർ, സുധീർ, ഹവിൽദാർമാരായ പി.എം. ഫ്രാൻസിസ്, അശോകൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.