കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 77 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. തിരൂർ സ്വദേശി ഉനൈസിൽ (25) നിന്നാണ് 1600 ഗ്രാം സ്വർണം പിടിച്ചത്. കഴിഞ്ഞദിവസം ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്. ബ്ലൂടൂത്ത് സ്പീക്കറിെൻറ ബാറ്ററിക്കകത്ത് വെള്ളനിറം പൂശിയ നിലയിൽ സ്വർണ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരണിെൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, രാധ വിജയരാഘവൻ, തോമസ് വർഗീസ്, ഉമാദേവി, ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, ശിവാനി, ടി.എസ്. അഭിലാഷ്, ഹെഡ് ഹവിൽദാർമാരായ അബ്ദുൽ ഗഫൂർ, കെ.സി. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.