പെട്ടിമുടി ദുരന്തം: മരണസംഖ്യ 55 ആയി

മൂന്നാർ: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്. അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ പെട്ടിമുടിയാറിലെ ഗ്രേവൽ ബാങ്കിൽ നിന്നാണ് ഇന്ന് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി.

ഈ സ്ഥലത്ത് കൂടുതൽ പേരുടെ മൃതദേഹങ്ങൾ തങ്ങിനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ തിരച്ചിൽ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പുഴക്ക് കുറുകെ താത്കാലിക പാലം നിർമിച്ചാണ് തിരച്ചിൽ നടത്തുന്നത്. ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുന്നുണ്ട്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പെ​ട്ടി​മു​ടി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ തി​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​ത് അ​തി​സാ​ഹ​സി​ക​മാ​യാണ്. ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​സൂ​ത്രി​ത തി​ര​ച്ചി​ൽ. ക​ല്ലി​ടു​ക്കു​ക​ളും ക​യ​ങ്ങ​ളും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്‌​കൂ​ബ ഡൈ​വി​ങ്​ ടീ​മും മൂ​ന്നാ​ര്‍ അ​ഡ്വ​ഞ്ച​ര്‍ അ​ക്കാ​ദ​മി​യി​ല്‍നി​ന്ന്​ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ളു​മാ​ണ്​ പു​ഴ​യി​ലെ തി​ര​ച്ചി​ലി​ന്​ നേ​തൃ​ത്വം​ വ​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ ദി​വ​സം പു​ഴ​യി​ല്‍നി​ന്ന്​ ആ​റ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ പെ​ട്ടി​മു​ടി​യാ​ര്‍ സം​ഗ​മി​ക്കു​ന്ന ക​ട​ലാ​ര്‍, ക​ട​ലാ​റെ​ത്തു​ന്ന ക​രി​മ്പി​രി​യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ശ​ക്ത​മാ​യ മ​ഴ​യും കു​ത്തൊ​ഴു​ക്കും മൂ​ട​ല്‍മ​ഞ്ഞും അ​ട​ക്കം പ്ര​തി​സ​ന്ധി​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് ഇ​വ​രു​ടെ തി​ര​ച്ചി​ല്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.