കണ്ണൂർ: സർക്കാറും പാർട്ടിയും കൊലപാതകികളുടെ ആരാധനാലയമായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അതിലെ ദൈവമാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ. മന്‍സൂര്‍ വധത്തിനെതിരെ പാനൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊന്നവർക്കും െകാല്ലിച്ചവർക്കുമായി കേസ് നടത്താൻ സർക്കാറിന്‍റെ പണം ചെലവഴിക്കുമെന്ന് നിയമസഭയിൽ പ്രസംഗിച്ച കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് ഈ കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവം. വേണ്ടിവന്നാൽ ഇനിയും സർക്കാറിന്‍റെ പണം ക്രിമിനലുകൾക്ക് വേണ്ടി ചെലവഴിക്കുമെന്നാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്. കൊലപാതകത്തിന് പ്രേരണ നൽകുന്ന പ്രസ്താവനയാണിത്. സംരക്ഷിക്കാനും ചേർത്തുപിടിക്കാനും പാർട്ടിയുണ്ടെന്ന പ്രചോദനമാണ് കൊലയാളികൾക്ക്.
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പെൻഷനുമല്ല ഇവിടെ ഉറപ്പ്. കൊന്നാൽ ഞങ്ങൾ നോക്കിക്കോളാം എന്നതിനാണ് സർക്കാർ ഉറപ്പ് നൽകുന്നത്. ഇത് അവസാനിപ്പിക്കാൻ സി.പി.എമ്മിൽ ആർജവമുള്ളവർ സംസാരിച്ച് തുടങ്ങണം -ഷാഫി പറമ്പിൽ പറഞ്ഞു.
പ്രതിപക്ഷ നേതാക്കൾ ശനിയാഴ്ച രാവിലെ മൻസൂറിന്‍റെ വീട് സന്ദര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ. സുധാകരൻ, പാറക്കൽ അബ്ദുല്ല എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദര്‍ശിച്ചത്. തുടർന്നായിരുന്നു പ്രതിഷേധ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.