മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് സർക്കാർ തണൽ

തിരുവനന്തപുരം: എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെതുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികൾക്ക് സർക്കാർ ധനസഹായം. വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിക്കും 2000 രൂപ വീതം മാസം നൽകുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.

മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിരുന്നു. എന്നാല്‍, അമ്മയുടെ മാതാപിതാക്കള്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്.

മലയാളിയായ ഭാര്യയെ കൊന്നശേഷം അതിഥി തൊഴിലാളിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതോടെയാണ് കുട്ടികള്‍ അനാഥമായത്. എട്ടും അഞ്ചും രണ്ടും ക്ലാസുകളിലാണ് ഇവർ പഠിക്കുന്നത്.

Tags:    
News Summary - Government care for children who have lost their parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.