തിരുവനന്തപുരം: സർക്കാർ പരസ്യം നിഷേധിച്ചും സ്വകാര്യ ദാതാക്കളെ സമ്മർദത്തിലാക്കിയും ജനശക്തി മാസികക്ക് നേരെ ഫാഷിസത്തിന്‍റെ വിളയാട്ടമെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി. ശക്തിധരൻ. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവിനെതിരെയും നേരത്തെ ശക്തിധരൻ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു.ഇതിനുള്ള സർക്കാറിന്‍റെ പ്രതികാര നടപടിയാണ് പരസ്യ നിഷേധമെന്ന് ദ്യോതിപ്പിക്കുന്നതാണ് കുറിപ്പ്. ജനശക്തിയുടെ എഡിറ്ററാണ് ഇപ്പോൾ ശക്തിധരൻ.
‘2021നുശേഷം അപ്രഖ്യാപിത നിരോധമാണ്. ഒരു പരസ്യവും നൽകരുതെന്ന് സർക്കാർ വകുപ്പുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും നിർദേശം നൽകി. സ്വകാര്യ മേഖലയിലെ പരസ്യം ആശ്രയിച്ച് പിടിച്ചുനിന്നു. ഈ ഓണത്തിന് പരസ്യം നൽകാമെന്ന് ഏറ്റ ദാതാക്കൾ അവസാനനിമിഷം ഏതോ നിഗൂഢ ശക്തികളുടെ പ്രേരണയിൽ പിൻവാങ്ങി’ -കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.