കോഴിക്കോട്: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് സർക്കാർ ജീവനക്കാർ സത്യവാങ്മൂലം നൽകണമെന്ന് ഉത്തരവ്. ജീവിത പങ്കാളിയുടെയും ഇരുവരുടെയും രക്ഷാകർത്താക്കളുടെയും ഒപ്പോടുകൂടിയ സാക്ഷ്യപത്രം ഓഫിസ് മേധാവികൾക്കാണ് ജീവനക്കാർ നൽകേണ്ടത്. സ്ത്രീധനം നിരോധിെച്ചങ്കിലും ചിലർ ഇതിനെ സാമൂഹിക വ്യവസ്ഥിതിയുെട ഭാഗമായി കണ്ട് പ്രോത്സാഹിപ്പിക്കുന്നതിനാൽ ബോധവത്കരണം കൂടി ലക്ഷ്യമിട്ടാണ് വനിത ശിശുക്ഷേമ വകുപ്പ് ഉത്തരവിറക്കിയത്.
സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാൻ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഓഫിസ് മേധാവികൾ വാങ്ങുകയും ആറുമാസത്തിലൊരിക്കൽ ഇത് റിപ്പോർട്ടാക്കി സ്ത്രീധന നിരോധന ഓഫിസർ കൂടിയായ ജില്ല വനിത ശിശുവികസന ഓഫിസർക്ക് നൽകുകയുമാണ് ചെയ്യുക.
സാക്ഷ്യപത്രത്തിെൻറ മാതൃക പുറത്തിറക്കിയ സർക്കാർ സ്ത്രീധന നിരോധന നിയമം, ചട്ടങ്ങൾ എന്നിവ പ്രകാരം ഇത് നിർബന്ധമാക്കിയിട്ടുമുണ്ട്. വിദ്യാർഥികൾക്കിടയിലടക്കം സ്ത്രീധന വിരുദ്ധ കാമ്പയിൻ ശക്തിപ്പെടുത്താനുള്ള നൂതന പദ്ധതികളും സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.