പത്തനംതിട്ട: ശബരിമലയിൽ നട അടച്ചിടുന്ന വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയോട് നിയമോപദേശം തേടിയ സംഭവത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടി. യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി തന്നെ വിളിച്ച് നിയമോപദേശം തേടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ അവകാശപ്പെട്ടിരുന്നു. തുടർന്നാണ് തന്ത്രിയോട് വിശദീകരണം തേടിയതെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കർ ദാസ് അറിയിച്ചു.
ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കുന്നത് ദേവസ്വം ബോർഡാണെന്നും ശബരിമലയിലെ ആചാരങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാറും പറഞ്ഞു. ദർശന സമയത്തിന് നിയന്ത്രണം വെച്ചിട്ടില്ല. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് നട തുറന്നു. ഇനി ഹരിവരാസനം പാടി നട അടക്കുംവരെ ദർശനം അനുവദിക്കുമെന്നും പദ്മകുമാർ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ മാത്രമാണ് സർക്കാർ ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് മാസ പൂജ ഉണ്ടായിരുന്നില്ല. പിന്നീട് അത് തുടങ്ങിയത് ദേവസ്വം ബോർഡിെൻറ തീരുമാന പ്രകാരമാണ്. ദേവസ്വം ബോർഡാണ് ആചാരങ്ങൾ നടപ്പിലാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നത്. അതിൽ സർക്കാർ ഇടപെടുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ശബരിമലയയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിെൻറ ഭരണകാര്യങ്ങളിൽ ഇടപെടാൻ സർക്കാറിന് അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി പറഞ്ഞിരുന്നു. ക്രമസമാധാന പാലനം സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമേ ഇടപെടാനാവൂവെന്നും ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.