കൊ​ച്ചി: കോ​ട​തി മു​ഖേ​ന അ​ർ​ഹ​ത അ​വ​കാ​ശ​പ്പെ​ട്ട സം​സ്​​ഥാ​ന​ത്തെ 42 സ്​​കൂ​ളി​ന്​ അ​പ്ഗ്ര​ഡേ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ഹൈ​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. 
സ​ർ​ക്കാ​റി​ന്​ അ​ധി​ക സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രാ​ത്ത​വി​ധം നി​ല​വി​െ​ല െപ്രാ​ട്ട​ക്ട​ഡ്​ അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​വു​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​​പ്ര​കാ​രം, അം​ഗീ​കാ​ര​മു​ള്ള എ​യ്ഡ​ഡ് സ്​​കൂ​ളു​ക​ളി​ൽ നി​ല​വി​ൽ നാ​ലാം ക്ലാ​സ്​ വ​രെ​യു​ള്ള​വ​ക്ക്​ അ​ഞ്ചാം ക്ലാ​സ്​ ആ​രം​ഭി​ക്കാ​നും ഏ​ഴാം ക്ലാ​സ്​ വ​രെ​യു​ള്ള​വ​ക്ക് എ​ട്ടാം ക്ലാ​സ്​ ആ​രം​ഭി​ക്കാ​നും അ​നു​മ​തി ന​ൽ​കാ​നാ​ണ്​ ഉ​ത്ത​ര​വ്.

അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്​​കൂ​ളു​ക​ൾ​ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​പ്​​ഗ്രേ​ഡ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒ​രു​കൂ​ട്ടം മാ​നേ​ജ​ർ​മാ​രും പി.​ടി.​എ​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പു​തി​യ സ്കൂ​ള്‍ അ​നു​വ​ദി​ക്ക​ലും അ​പ്​​ഗ്ര​ഡേ​ഷ​നും സം​ബ​ന്ധി​ച്ച്​ അ​നി​വാ​ര്യ ന​ട​പ​ടി​ക​ൾ ആ​റു​മാ​സ​ത്തി​ന​കം സ​ർ​ക്കാ​ർ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ 2015 ജൂ​ൺ 18ന്​ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും​ ചെ​യ്​​തു. എ​ന്നാ​ൽ, പി​ന്നീ​ട്​ പ​ല​ത​വ​ണ സ​ർ​ക്കാ​ർ സ​മ​യം നീ​ട്ടി​വാ​ങ്ങി​യ​തോ​ടെ ഹ​ര​ജി​ക്കാ​ർ കോ​ട​തി​യ​ല​ക്ഷ്യ​ഹ​ര​ജി​യും ന​ൽ​കി. ഇ​വ​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണ​ന​ക്ക്​ വ​ന്ന​ത്. 

വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ക​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി വി​ജ്​​ഞാ​പ​നം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഉ​ത്ത​ര​വു​പ്ര​കാ​രം മൂ​ന്ന്​ സ്​​ഥ​ല​ത്ത്​ മാ​ത്ര​മാ​ണ്​ പു​തി​യ സ്​​കൂ​ളോ ഡി​വി​ഷ​നോ ആ​വ​ശ്യ​മു​ള്ള​തെ​ന്നാ​ണ്​ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്. മ​റ്റ്​ എ​ഴു​പ​തിേ​ല​റെ ഇ​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത​സൗ​ക​ര്യ​ത്തി​​​െൻറ കു​റ​വാ​ണു​ള്ള​ത്. അ​ത്​ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി. 

എ​ന്നാ​ൽ, ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്യാ​ൻ ഹ​ര​ജി​ക്കാ​ർ​ക്ക്​ അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​​െ​ക്ക ഇ​ത്ത​വ​ണ പ്ര​േ​വ​ശ​നം ന​ൽ​കാ​നാ​വാ​ത്ത അ​വ​സ്​​ഥ​യു​ണ്ടാ​കു​മെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ, അ​പ്​​​ഗ്ര​ഡേ​ഷ​ന്​ ഉ​ട​ൻ അ​നു​മ​തി ന​ൽ​കി ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷം​ത​ന്നെ ക്ലാ​സ്​ തു​ട​ങ്ങാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ െപ്രാ​ട്ട​ക്ട​ഡ് അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ എ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - government order to upgrade 42 school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.