42 സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: കോടതി മുഖേന അർഹത അവകാശപ്പെട്ട സംസ്ഥാനത്തെ 42 സ്കൂളിന് അപ്ഗ്രഡേഷൻ അനുവദിക്കാൻ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
സർക്കാറിന് അധിക സാമ്പത്തികബാധ്യത വരാത്തവിധം നിലവിെല െപ്രാട്ടക്ടഡ് അധ്യാപകരുടെ പട്ടികയിൽനിന്ന് അധ്യാപകരെ നിയമിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം, അംഗീകാരമുള്ള എയ്ഡഡ് സ്കൂളുകളിൽ നിലവിൽ നാലാം ക്ലാസ് വരെയുള്ളവക്ക് അഞ്ചാം ക്ലാസ് ആരംഭിക്കാനും ഏഴാം ക്ലാസ് വരെയുള്ളവക്ക് എട്ടാം ക്ലാസ് ആരംഭിക്കാനും അനുമതി നൽകാനാണ് ഉത്തരവ്.
അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളുകൾ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം മാനേജർമാരും പി.ടി.എയും കോടതിയെ സമീപിച്ചിരുന്നു. പുതിയ സ്കൂള് അനുവദിക്കലും അപ്ഗ്രഡേഷനും സംബന്ധിച്ച് അനിവാര്യ നടപടികൾ ആറുമാസത്തിനകം സർക്കാർ പൂർത്തിയാക്കണമെന്ന് 2015 ജൂൺ 18ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, പിന്നീട് പലതവണ സർക്കാർ സമയം നീട്ടിവാങ്ങിയതോടെ ഹരജിക്കാർ കോടതിയലക്ഷ്യഹരജിയും നൽകി. ഇവയാണ് വെള്ളിയാഴ്ച പരിഗണനക്ക് വന്നത്.
വിദ്യാഭ്യാസ ആവശ്യകത പഠനം പൂർത്തിയാക്കി വിജ്ഞാപനം ചെയ്യാനുള്ള ഉത്തരവ് തയാറാക്കിയിട്ടുള്ളതായി സർക്കാർ അറിയിച്ചു. ഉത്തരവുപ്രകാരം മൂന്ന് സ്ഥലത്ത് മാത്രമാണ് പുതിയ സ്കൂളോ ഡിവിഷനോ ആവശ്യമുള്ളതെന്നാണ് കോടതിയെ ബോധ്യപ്പെടുത്തിയത്. മറ്റ് എഴുപതിേലറെ ഇടങ്ങളിൽ ഗതാഗതസൗകര്യത്തിെൻറ കുറവാണുള്ളത്. അത് നൽകാൻ തയാറാണെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, ഉത്തരവ് ചോദ്യംചെയ്യാൻ ഹരജിക്കാർക്ക് അവസരമുണ്ടെങ്കിലും അധ്യയനവർഷം ആരംഭിക്കാനിരിെക്ക ഇത്തവണ പ്രേവശനം നൽകാനാവാത്ത അവസ്ഥയുണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, അപ്ഗ്രഡേഷന് ഉടൻ അനുമതി നൽകി ഇൗ അധ്യയനവർഷംതന്നെ ക്ലാസ് തുടങ്ങാൻ സൗകര്യമൊരുക്കാൻ ഇടക്കാല ഉത്തരവിലൂടെ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് അധ്യാപകരെ ആവശ്യമുണ്ടെങ്കിൽ െപ്രാട്ടക്ടഡ് അധ്യാപകരുടെ പട്ടികയിൽനിന്ന് എടുക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.