തിരുവനന്തപുരം: ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായികതാരങ്ങളെ സർക്കാർ ചർച്ചക്ക് വിളിച്ചു. വ്യാഴാഴ്ച രാവിലെ 11നാണ് ചർച്ച. കായിക മന്ത്രി, വകുപ്പ് സെക്രട്ടറി അടക്കമുള്ളവർ പങ്കെടുക്കും. തലമുണ്ഡനം ചെയ്തും മറ്റ് സമരമാർഗങ്ങളിലൂടെയും അതിശക്തമായി തുടരുന്ന സമരം 13 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ ചർച്ചക്ക് വിളിച്ചത്.
ജോലി ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച മുട്ടിലിഴഞ്ഞ് കായികതാരങ്ങൾ സമരം ശക്തിപ്പെടുത്തി. പൊരിവെയിലിലായിരുന്നു ടാറിട്ട റോഡിൽ കായികപ്രതിഭകൾ സർക്കാറിെൻറ കനിവ് കാത്ത് മുട്ടിലിഴഞ്ഞത്. പലരുടെയും മുട്ടിന് പരിക്കേറ്റു. 71 േപർക്ക് നിയമനം നൽകണമെന്നാണ് കായികതാരങ്ങൾ ആവശ്യപ്പെടുന്നത്. 25 പേർക്ക് നൽകാമെന്നാണ് സർക്കാർ പറയുന്നത്.
54 ഒഴിവുകളിലും 15 എൻ.ജെ.ഡി ഒഴിവുകളിലും നിയമനം നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. എല്ലാവർക്കും ജോലി കിട്ടും വരെ സമരം തുടരുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.