കൊടകര: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാര്‍ഷിക പ്രശ്നങ്ങളില്‍ നീതിയുക്തമായി ഇടപെടുന്നില്ലെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കത്തോലിക്ക കോണ്‍സിന്റെ ആഭിമുഖ്യത്തില്‍ കാസർകോട് നിന്ന് ആരംഭിച്ച കര്‍ഷക അതിജീവന യാത്രക്ക് ഇരിങ്ങാലക്കുട രൂപതയിലെ ആളൂരില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
രൂപത പ്രസിഡന്റ് പത്രോസ് വടക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ അഡ്വ. ബിജു പറയനിലം, സംസ്ഥാന ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയല്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപത സെക്രട്ടറി ഡേവീസ് ഊക്കന്‍, ട്രഷറര്‍ ആന്റണി തൊമ്മാന, സംസ്ഥാന സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോബി കാക്കശ്ശേരി, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, ഡേവീസ് ചക്കാലക്കന്‍, റീന ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കൊടകര, കോടാലി എന്നിവിടങ്ങളിലും യാത്രക്ക് സ്വീകരണം നല്കി.
ആമ്പല്ലൂർ: കത്തോലിക്ക കോൺഗ്രസ് നയിക്കുന്ന അതിജീവന യാത്രക്ക് പുതുക്കാട് സെന്ററിൽ സ്വീകരണം നൽകി.
പുതുക്കാട് ഫൊറോന വികാരി ഫാ. പോൾ തേക്കാനത്ത് ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് കുത്തൂർ പ്രഭാഷണം നടത്തി. ഫാ. പ്രിൻസ് പിണ്ടിയാൻ അധ്യക്ഷത വഹിച്ചു.
തൃശൂർ അതിരൂപത എ.കെ.സി.സി പ്രസിഡന്റ് ജോഷി വടക്കൻ, ബിജു പറയനിലം, അതിരൂപത എ.കെ.സി.സി യൂത്ത് കോഓഡിനേറ്റർ സിന്റോ ആന്റണി, പി.ജി. മനോജ്, ജോവിൻസ് എക്കാടൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.