മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ചീഫ്​ സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംബന്ധിച്ച്​ നടത്തിയ വിവാദ പരാമർശത്തിലെ വിശദാംശങ്ങൾ തേടി ഗവർണർ ചീഫ്​ സെക്രട്ടറിയെ വിളിപ്പിച്ചു. ഡി.ജി.പിക്കൊപ്പം ചൊവ്വാഴ്ച രാജ്​ഭവനിലെത്തി കാര്യങ്ങൾ വിശദീകരിക്കാനാണ്​ നിർദേശം.

മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും പണമെത്തുന്നതായും ഈ പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുന്നതായും ‘ദ ഹിന്ദു’വിന്​ നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവാദമായതോടെ ഇതു​ മുഖ്യമന്ത്രി നിഷേധിക്കുകയും ‘ദ ഹിന്ദു’ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ, അഭിമുഖത്തിലെ വെളിപ്പെടുത്തലിൽ വിശദീകരണം തേടി ഗവർണർ മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതിനെതുടർന്നാണ്​ ചീഫ്​ സെക്രട്ടറിയോട്​ ചൊവ്വാഴ്​ച വൈകീട്ട്​ നാലിന്​ രാജ്​ഭവനിലെത്തി വിവരങ്ങൾ വിശദീകരിക്കാൻ നിർദേശിച്ചത്​.  

Tags:    
News Summary - Governor summoned the Chief Secretary and DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.