ഭരണഘടനാവിരുദ്ധ നീക്കം നടത്തുന്ന ഗവർണർ രാജിവെക്കണം -ഹമീദ് വാണിയമ്പലം

തൃശൂർ: ഭരണഘടന വിരുദ്ധമായ നീക്കങ്ങൾ നടത്തി തെരെത്തെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിക്കുന്ന കേരള ഗവർണർ അടിയന്തിരമായി രാജി വെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന നേതൃ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാല ചാൻസലർ എന്ന നിലയിൽ വി.സിമാരെ നിയമിക്കാൻ അധികാരം ഗവർണർക്കാണ്. ആ നിലക്ക് കേരളത്തിലെ സർവ്വകലാശാലകളിൽ യോഗ്യതയില്ലാത്തവരാണ് വി.സിമാരെങ്കിൽ ഗവർണർക്കും കൂട്ടുത്തരവാദിത്വമുണ്ട്. കേരള സർക്കാരുമായി എന്ത് ധാരണയിലാണ് വി.സിമാരെ നിയമിച്ചതെന്ന് വ്യക്തമാക്കേണ്ടത് ഗവർണറാണ്. അല്ലാതെ പദവിയുടെ അന്തസിന് നിരക്കാത്ത ജൽപനങ്ങൾ നടത്തുകയല്ല വേണ്ടത്.

ഗവർണർമാരെ ആയുധമാക്കി ഫെഡറൽ സംവിധാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിൽ യാതൊരു തരത്തിലും ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെടാത്ത ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണ്. രാജ്യത്തെ പൗര സമൂഹം ഈ ആവശ്യം ഉയർത്തണം. പല സന്ദർഭങ്ങളിലും സംഘ്പരിവാർ താത്പര്യം സംരക്ഷിക്കാൻ ഗവർണറുമായി ഒത്തുകളിച്ച പിണറായി സർക്കാർ ഇനിയെങ്കിലും തങ്ങളുടെ നയം തിരുത്തണം. ഗവർണറുടെ ഭരണഘടനാ വിരുദ്ധ സമീപനങ്ങൾക്കെതിരെ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിഷ, സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹഖീം, സംസ്ഥാന ഭാരവാഹികളായ സജീദ് ഖാലിദ്, എസ്. ഇർഷാദ്, ജബീന ഇർഷാദ്, ഗണേഷ് വടേരി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - governor who is taking unconstitutional action should resign Hamid Vaniyambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT